രാത്രികാല ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കോഴിക്കോട്ടെ പ്രധാന ആരാധനാലയങ്ങളായ പട്ടാളപ്പള്ളിയും സി.എസ്.ഐ ചര്‍ച്ചും ദീപാലംകൃതമാക്കി. മന്ത്രി പി.എ.മുഹമ്മദ് റിയാസ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.
കോഴിക്കോടിന്‍റെ ചരിത്രമുറങ്ങുന്ന സിഎസ്ഐ പള്ളിയും പട്ടാളപ്പള്ളിയും ദീപലംകൃതമാക്കിയതോടെ നഗരത്തിന്‍റെ രാവുകള്‍ക്ക് ഇനി വര്‍ണവിസ്മയം. പ്രധാന പൊതുകെട്ടിടങ്ങള്‍ ദീപാലംകൃതമാക്കി നഗരത്തിന്‍റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഫസാഡ് ലൈറ്റിങ് പദ്ധതി ടൂറിസം വകുപ്പ് നടപ്പിലാക്കിയത്
രാത്രികാല ടൂറിസം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആരാധനാലയങ്ങള്‍ ദീപാലംകൃതമാക്കിയത്. നാല് കോടിയലധികം രൂപ ചെലവഴിച്ചാണ് ഫസാഡ് ലൈറ്റിങ് പദ്ധതി നടപ്പിലാക്കിയത്. പുതുതലമുറയ്ക്ക് മതസൗഹാര്‍ദ്ദത്തിന്‍റെ ചരിത്രം മനസിലാക്കി കൊടുക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗമാണ് വൈദ്യുത ദീപാലങ്കാരം ഒരുക്കുന്നത്. നഗരത്തിലെ മറ്റു പ്രധാന ആരാധനാലയങ്ങളും കെട്ടിടങ്ങളും അടുത്ത ഘട്ടത്തില്‍ ദീപാലംകൃതമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.