snake-sabarimala

TOPICS COVERED

ശബരിമല സന്നിധാനത്ത് നിന്നും ആറടിയിലേറെ നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ സന്നിധാനം ഗോശാലയ്ക്ക് സമീപത്ത് നിന്നുമാണ് പാമ്പിനെ വനപാലകരെത്തി പിടികൂടിയത്. 

ഗോശാലയ്ക്ക് സമീപത്തെ റോഡിനോട് ചേർന്ന് പാമ്പിനെ കണ്ട ദേവസ്വം താൽക്കാലിക ജീവനക്കാർ ബഹളം വയ്ക്കുകയായിരുന്നു. ഇതോടെ പാമ്പ് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നിരുന്ന പിവിസി പൈപ്പിനുള്ളിൽ ഒളിച്ചു. തുടർന്ന് വിവരം അറിഞ്ഞെത്തിയ വനപാലക സംഘം ഏറെ പണിപ്പെട്ട് പാമ്പിനെ പിടികൂടി ചാക്കിലാക്കുകയായിരുന്നു.

Snake cobra, more than six feet long, was caught near the Sabarimala sannidhanam:

Snake cobra, more than six feet long, was caught near the Sabarimala sannidhanam. The snake was captured by the forest guards near the Goshalas at the Sannidhanam around 3 PM on Thursday afternoon.