ക്ഷേത്രങ്ങളില്‍ പൂജയ്ക്കോ മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാതെ സൂക്ഷിക്കുന്ന സ്വര്‍ണം വരുമാനമാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഭക്തര്‍ സമര്‍പ്പിച്ചതും അല്ലാത്തതുമായ 535 കിലോഗ്രാം സ്വര്‍ണം എസ്.ബി.ഐയുട നിക്ഷേപപദ്ധതിയില്‍ കൈമാറാനാണ് തീരുമാനം. ഇതുവഴി പ്രതിവര്‍ഷം പത്തുകോടിരൂപ പലിശയിനത്തില്‍ വരുമാനം പ്രതീക്ഷിക്കുന്നു.
ശബരിമലയുള്‍പ്പെടെ ഏതാനും മേജര്‍ ക്ഷേത്രങ്ങളിലാണ് വരുമാനംകൊണ്ടാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ചെലവിനുള്ള പണണ്ടെത്തുന്നത് . കെട്ടിടങ്ങളുടെ വാടക ഉള്‍പ്പടെയളള മറ്റുവരുമാനമാര്‍ഗങ്ങള്‍ വളരെ കുറവാണ് താനും. ഈ പശ്ചാത്തലത്തിാണ് ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിത്യോപയോഗമില്ലാത്ത സ്വര്‍ണം വരുമാനമാക്കാനുള്ള തീരുമാനം. 535 കിലോഗ്രാം സ്വര്‍ണം ജനുവരി പകുതിയോടെ എസ്.ബി.ഐയുടെ സ്വര്‍ണ നിക്ഷേപപദ്ധതിയില്‍ അഞ്ചുവര്‍ഷത്തേയ്ക്ക് കൈമാറും. പലിശയിനത്തില്‍ പ്രതിവര്‍ഷം ത്തുകോടി രൂപ ദേവസ്വംബോര്‍ഡ് പ്രതീക്ഷിക്കുന്നു. ഹൈക്കോടതിയുടെ അനുമതിയോടെ, എട്ടുമാസമായി തുടരുന്ന പരിശോധനയും കണക്കെടുപ്പും പൂര്‍ത്തിയായി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1252 ക്ഷേത്രങ്ങളിലെ സ്വര്‍ണം 21 സ്‌ട്രോങ് റൂമുകളിലായി സൂക്ഷിച്ചിരിക്കുകയാണ്. ഭക്തര്‍ കാണിക്കയിട്ടതും നടയ്ക്കുവച്ചതുമായ ആഭരണങ്ങളാണിത്.
സ്വര്‍ണ വിപണി വിലയ്ക്ക് ആനുപാതികമായി കാലാകാലങ്ങളില്‍ പലിശ കൂടും.സ്‌ട്രോങ് റൂമുകളില്‍നിന്ന് സ്വര്‍ണം തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം ഗ്രൂപ്പിലെ വലിയശാലയിലെത്തിക്കും. കോടതിയുടെ നിര്‍ദ്ദേശപ്രകാരം മെറ്റല്‍ ആന്‍ഡ് മിനറല്‍സ് ട്രേഡിങ് കോര്‍പ്പറേഷന്‍ അധികൃതരുടെ സാന്നിധ്യത്തില്‍ എസ്.ബിഐയുടെ തൃശ്ശൂര്‍ ശാഖയ്ക്ക് കൈമാറും. ക്ഷേത്രങ്ങളില്‍ നിത്യപൂജയ്‌ക്കോ മറ്റുചടങ്ങുകള്‍ക്കോ ഉപയോഗിക്കാത്തതാണിവ. ബാങ്കിന് നല്‍കുന്ന സ്വര്‍ണം ആവശ്യമുള്ളപ്പോള്‍ ബോര്‍ഡിന് തിരിച്ചെടുക്കാം. ഗുരുവായൂര്‍,കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ നേരത്തേതന്നെ സ്വര്‍ണനിക്ഷേപ പദ്ധതി നടപ്പാക്കിയിട്ടുണ്ട്.