മണ്ഡല മകരവിളക്ക് പൂജ ദിവസങ്ങളിൽ ശബരിമലയിൽ ഭക്തരെ നിജപ്പെടുത്താൻ തീരുമാനം. തങ്കഅങ്കി സന്നിധാനത്തെത്തുന്ന ഡിസംബർ 25 ന് 54,000 ഭക്തര്‍ക്കും മണ്ഡലപൂജ ദിവസമായ 26ന് 60,000 ഭക്തർക്കും മാത്രമായിരിക്കും ദർശനം. മകര വിളക്ക് ദിവസങ്ങളിലും നിയന്ത്രണമുണ്ട്.
ജനുവരി 12 ന് 60,000 പേര്‍ക്കും 13 ന് 50,000 പേര്‍ക്കും, 14 ന് 40,000 പേര്‍ക്കും ആണ് ദര്‍ശനാനുമതി. ഈ ദിവസങ്ങളിൽ സ്പോട്ട് ബുക്കിങ് ഒഴിവാക്കുന്നതും പരിഗണനയിലുണ്ട്. ഹൈക്കോടതിയുടെ അഭിപ്രായം അറിഞ്ഞശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം.