സെക്രട്ടറിയേറ്റില്‍ പാമ്പ്. ജലവിഭവ വകുപ്പിനു സമീപത്തുള്ള പടിക്കെട്ടിലാണ് പാമ്പിനെ കണ്ടത്. സഹകരണവകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ ഓഫിസിലേക്ക് പോകുന്ന വഴിയാണിത്.  പടിക്കെട്ടിലൂടെ ഇറങ്ങുന്ന പാമ്പിനെകണ്ട ഉദ്യോഗസ്ഥര്‍ സഹപ്രവര്‍ത്തകരെ വിവരം അറിയിച്ചപ്പോഴേക്കും സമീപത്ത് കൂട്ടിയിട്ടിരുന്ന കാര്‍ഡ്ബോഡുകള്‍ക്കുള്ളിലേക്ക് കയറിപ്പോയി. ഹൗസ് കീപ്പിങ്ങ് വിഭാഗം അറിയിച്ചതിനെത്തുടര്‍ന്ന് വനം വകുപ്പ് സ്ഥലത്തെത്തി.  അരമണിക്കൂറോളം തിരച്ചില്‍ നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. ഓഫിസിലെ പൈപ്പുവഴി പാമ്പ് പുറത്തിറങ്ങിക്കാണുമെന്ന അനുമാനത്തില്‍ തിരച്ചില്‍ നിര്‍ത്തി. 

ENGLISH SUMMARY:

A snake was spotted in the Secretariat premises, causing concern among employees and visitors.