പത്തനംതിട്ടയില്‍ റേഷന്‍ വിതരണത്തിന് നിലവാരമില്ലാത്ത അരിയെത്തിച്ചു. അരിക്ക് നിറവ്യത്യാസമുണ്ടെന്നും വിതരണത്തിന് പറ്റുന്നതല്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടും തിരിച്ചെടുക്കാന്‍ കമ്പനി തയാറാകുന്നില്ല. 4340 ചാക്ക് അരിയുമായി 11 ലോറികളാണ് രണ്ടുദിവസമായി കാത്തുകിടക്കുന്നത്. പെരുമ്പാവൂരിലെ ജെബിഎസ് അഗ്രോ മില്ലിന്‍റേതാണ് അരി.
പത്തനംതിട്ട ജില്ലയിലെ റേഷൻ കടകളിലേക്ക് ആയി എത്തിയ 4340 ചാക്ക് അരിയുമായി 11 ലോറികളാണ് രണ്ടു ദിവസമായി കാത്തു കിടക്കുന്നത്. കുലശേഖരപ്പേട്ടയിലെയും കോന്നിയിലേയും ഗോഡൗണുകൾക്ക് മുന്നിലാണ് ലോറികൾ. പെരുമ്പാവൂരിലെ ജെബിഎസ് അഗ്രോ മില്ലാണ് അരി എത്തിച്ചത്. അരിക്ക് നിറവ്യത്യാസമെന്നും ഉപയോഗിക്കാൻ ആവില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥലപരിമിതി അടക്കം ഉള്ളതിനാൽ അരി ഇറക്കി വയ്ക്കാനും കഴിയില്ല.
രണ്ടുദിവസമായി കാത്ത് കിടന്ന് ലോറി ജീവനക്കാരും മടുത്തു. പരിശോധിച്ചു കയറ്റിയ ലോഡുകളാണ് എന്നാണ് ഇവർ പറയുന്നത്. ലോഡ് ഇറക്കാതെ വാടക ലഭിക്കില്ല. മറ്റു ജില്ലകളിലേക്കും നിലവാരമില്ലാത്ത അരി വിതരണം എത്തിയതായാണ് വിവരം.