കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിന്‍റെ ആത്മഹത്യയിൽ പ്രത്യേക അന്വേഷണം സംഘം ഇന്ന് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണത്തിന്‍റെ ആദ്യ പടിയായി സാബുവിന്‍റെ ഭാര്യുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ബാങ്ക് ജീവനക്കാർ സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഎം മുൻ ഏരിയ സെക്രട്ടറി വി ആർ സജി എന്നിവരിൽ നിന്നും നേരിട്ട ദുരനുഭവം മേരിക്കുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സാബുവിന്‍റെ ബന്ധുക്കളുടെയും ആരോപണ വിധേയരായ ബാങ്ക് ജീവനക്കാരുടെയും സിപിഎം ജില്ല കമ്മറ്റി അംഗം വി ആർ സജിയുടെയും മൊഴിയും രേഖപ്പെടുത്തും. തെളിവുകൾ കിട്ടിയാൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താനാണ് പൊലീസിന്‍റെ നീക്കം. സാബുവിന്‍റെ മൊബൈൽ ഫോൺ വിദഗ്ദ്ധ പരിശോധനക്ക് അയക്കാനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങാനും ആലോചിക്കുന്നുണ്ട്.
അതേ സമയം ജീവനക്കാര്‍ മോശമായി പെരുമാറിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് സഹകരണ സൊസൈറ്റി പ്രസിഡൻറ് എം ജെ വർഗീസ് മനോരമ ന്യൂസിനോട്. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് എം ജെ വർഗീസ് പറഞ്ഞു.തിങ്കളാഴ്ച ബാങ്ക് ഡയറക്ടർ ബോർഡ് യോഗം ചേരും.