TOPICS COVERED

ഏരിയ  സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിലേക്ക് പോയതില്‍ സംസ്ഥാന– ജില്ല നേതൃത്വങ്ങള്‍ക്ക് മേല്‍ ഉത്തരവാദിത്തം ചാരി സിപിഎം തിരുവനന്തപുരം ജില്ലാസമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. വഴിയേ പോയപ്പോള്‍ കസേരയിട്ട് ഇരുന്ന് ഏരിയ സെക്രട്ടറിയായ ആളല്ല മധു മുല്ലശ്ശേരിയെന്നും  , നേതാക്കളാണ് ആ കസേരയില്‍ ഇരുത്തിയതെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. മധുവിനെ സെക്രട്ടറിയായവര്‍ക്ക് അയാളുടെ പുറത്തുപോകലിലും ഉത്തരവാദിത്തമുണ്ടെന്നാണ് വിമര്‍ശനം. എസ്എഫ്ഐ ആരാഷ്ട്രീയ സംഘടനയായി മാറിയെന്ന് ചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു. ആക്രമകാരികളുടെ സംഘടനയായി എസ് എഫ്ഐ മാറിയെന്നും കുറ്റപ്പെടുത്തലായി. തിരഞ്ഞെടുപ്പ് അവലോകന ചര്‍ച്ചയില്‍ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച കരമന ഹരി നാക്കിന് നിയന്ത്രണമില്ലാത്ത നേതാവെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.  

ENGLISH SUMMARY:

Madhu Mullassery's departure to the BJP was heavily criticized at the CPM Thiruvananthapuram district conference