Image Credit: facebook.com/mithun.mullassery.7

Image Credit: facebook.com/mithun.mullassery.7

ഡിവൈഎഫ്ഐ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സിപിഎം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയുടെ മകന്‍ മിഥുന്‍ മുല്ലശ്ശേരിയെ പുറത്താക്കി. മിഥുന്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതോടെയാണ് നടപടി. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ആയിരുന്നു മിഥുന്‍.

അതേസമയം, സിപിഎം മംഗലപുരം ഏരിയ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയ മുൻ സെക്രട്ടറിയും മിഥുന്‍റെ പിതാവുമായ മധു മുല്ലശ്ശേരിക്ക് നാളെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പാർട്ടി അംഗത്വം നൽകും. കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവർ മധുവിനെ വീട്ടിൽ എത്തിയാണ് മധുവിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. 

കോൺഗ്രസുമായും മധു ചർച്ച നടത്തിയിരുന്നു. ഒടുവില്‍  ബിജെപിയിലേക്ക് പോകാൻ  തീരുമാനിച്ചു.. ബിജെപിയിലേക്കുള്ള കൂടുമാറ്റം ഉറപ്പായതോടെ മധുവിനെ പുറത്താക്കി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പ് ഇറക്കി. ആറുവർഷം സിപിഎം ഏരിയ സെക്രട്ടറിയായിരുന്നു മധു മുല്ലശ്ശേരി. ആലോചിച്ച് എടുത്ത തീരുമാനമാണെന്നും സിപിഎം ആയിരിക്കുമ്പോഴും  നരേന്ദ്രമോദിയോട് ബഹുമാനമേ ഉണ്ടായിരുന്നുള്ളൂവെന്നുമായിരുന്നു മധു മുല്ലശ്ശേരി പ്രതികരിച്ചത്.

ENGLISH SUMMARY:

Mithun Mullassery, son of former CPM area secretary Madhu Mullassery, has been expelled from the primary membership of the DYFI. The action was taken following his decision to join the BJP. Mithun, who previously held the position of DYFI regional secretary, faced disciplinary measures in light of his shift in political allegiance.