മനോരമ ന്യൂസ് ന്യൂസ് മേക്കര്‍ 2024ല്‍ ആദ്യ സംവാദത്തിനായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഹോക്കി താരവും ഒളിംപ്യനുമായ പി.ആര്‍.ശ്രീജേഷ്. രണ്ട് പതിറ്റാണ്ടോളം നീണ്ട കായിക സപര്യക്കിടയില്‍ രണ്ട് ഒളിംപിക് മെഡലുകള്‍, കേരളത്തിന്‍റേയും രാജ്യത്തിന്‍റേയും അഭിമാനമുയര്‍ത്തിയ പെരുമയുമായാണ് ശ്രീജേഷ് ന്യൂസ് മേക്കര്‍ വേദിയിലേക്ക് എത്തിയത്. സംവാദത്തിനിടിടെ കായികപ്രേമികളെ ഞെട്ടിപ്പിക്കുന്ന ശ്രീജേഷിന്റെ പ്രഖ്യാപനവുമുണ്ടായി. ബെംഗളൂരുവിലേക്ക് കുടുംബസമേതം മാറുന്നതെന്നും ശ്രീജേഷ് വെളിപ്പെടുത്തി. ദേശീയ ഹോക്കി ടീമിലേക്ക് മറ്റൊരു മലയാളി വൈകാതെ എത്തും. ശ്രീജേഷ് 2027ലെ ജൂനിയര്‍ ലോകകപ്പില്‍ ആദര്‍ശ്, ടീമിന്റെ ഗോള്‍ കീപ്പര്‍ ആകുമെന്നും ശ്രീജേഷ് പറഞ്ഞു.