newsmaker-finalround

മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2024 തിരഞ്ഞെടുപ്പിന്‍റെ അന്തിമപട്ടികയായി. കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഷാഫി പറമ്പില്‍ എം.പി, പി.വി. അന്‍വര്‍ എം.എല്‍.എ, ഒളിംപ്യന്‍ പി.ആര്‍. ശ്രീജേഷ് എന്നിവരാണ് പട്ടികയിലിടംനേടിയത്. ഫൈനല്‍ റൗണ്ട് വോട്ടെടുപ്പ് ആരംഭിച്ചു. 

പത്തുപേരടങ്ങിയ പ്രാഥമികപട്ടികയില്‍നിന്ന് കൂടുതല്‍ പ്രേക്ഷകരുടെ വോട്ടുനേടിയ നാലുപേരാണ് ന്യൂസ് മേക്കര്‍ അന്തിമപട്ടികയിലിടം നേടിയത്. മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ ആരോപണമുന്നയിച്ചും ഇടതുതാവളംവിട്ട് പുതിയ പാര്‍ട്ടിരൂപീകരിച്ചും വാര്‍ത്തകളിലെത്തിയ പി.വി.അന്‍വര്‍ ന്യൂസ്മേക്കര്‍ ഫൈനല്‍ റൗണ്ടിലേക്ക്.

വടകരയിലെയും പാലക്കാട്ടെയും രാഷ്ട്രീയനേട്ടങ്ങളിലൂടെ വാര്‍ത്താകേന്ദ്രമായ ഷാഫി പറമ്പില്‍ എം.പിയും കായികലോകത്തുനിന്ന് പി. ആര്‍. ശ്രീജേഷും ന്യൂസ്മേക്കര്‍ അന്തിമപട്ടികയിലേക്ക് പ്രവേശിച്ചു. തൃശൂരിലെ അട്ടിമറി വിജയവും കേന്ദ്രമന്ത്രിസഭയിലെ സ്ഥാനലബ്ധിയും പൂരം വിവാദവുമൊക്കെയായി വാര്‍ത്തകളിലും താരമായ സുരേഷ് ഗോപിയും പട്ടികയില്‍ ഇടംപിടിച്ചു.

 

നാലുപേരില്‍നിന്ന് ഏറ്റവുമധികം പ്രേക്ഷക പിന്തുണനേടുന്ന വ്യക്തി ന്യൂസ്മേക്കര്‍ പുരസ്കാരം നേടും. മനോരമ ന്യൂസ് ഡോട്കോം/ ന്യൂസ് മേക്കര്‍ സന്ദര്‍ശിച്ച് പ്രേക്ഷകര്‍ക്ക് വോട്ട് രേഖപ്പെടുത്താം. കെ.എല്‍.എം. ആക്സിവ ഫിന്‍െവസ്റ്റിന്റെ സഹകരണത്തോടെയാണ് ന്യൂസ് മേക്കര്‍ 2024 സംഘടിപ്പിക്കുന്നത്. വോട്ടു ചെയ്യാന്‍ സന്ദര്‍ശിക്കുക: manoramanews.com/newsmaker

ENGLISH SUMMARY:

Newsmaker final list; Suresh Gopi, Shafi, Anwar, Sreejesh in the final round