വയനാട് പുനരധിവാസ കരട് പട്ടികയ്ക്കെതിരെ സിപിഐ. പട്ടികയില്‍ വ്യാപക അപാകതയെന്ന്  വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു.  . 388 പേരുടെ പട്ടികയില്‍ 70 പേരുടെ ഇരട്ടിപ്പുണ്ടായി. അര്‍ഹരായവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെന്നും ഇജെ ബാബു മനോരമ ന്യൂസിനോട് പറഞ്ഞു 

മുണ്ടക്കൈ–ചൂരല്‍മല പുനരധിവാസ പദ്ധതിയുടെ കരട് ചീഫ് സെക്രട്ടറിയാണ് അവതരിപ്പിച്ചത്. രണ്ടുടൗണ്‍ഷിപ്പ്  ഒറ്റഘട്ടമായി നിര്‍മിക്കും. ടൗണ്‍ഷിപ്പ് രണ്ടു പ്രദേശത്തായിരിക്കും. 750 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്പോണ്‍സര്‍മാരുടെ ലിസ്റ്റ് പദ്ധതിരേഖയില്‍ ഉള്‍പ്പെടുത്തും. 50 വീടുകള്‍ക്കുമുകളില്‍ വാഗ്ദാനം ചെയ്തവരെ പ്രധാന സ്പോണ്‍സര്‍മാരായി പരിഗണിക്കും. മുസ്‍ലിം ലീഗും നിരവധി വ്യവസായികളും  സ്പോണ്‍സര്‍മാരുടെ പട്ടികയിലുണ്ട്. 

സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കും. കിഫ്ബി തയാറാക്കിയ ഒറ്റനില വീടുകളുടെ ഡിസൈന്‍ അവതരിപ്പിച്ചു.  പുനരധിവാസ പദ്ധതിയില്‍ പങ്കാളികളാകാന്‍ സന്നദ്ധത അറിയിച്ചവരെ മുഖ്യമന്ത്രി കാണും. ചുമതലകള്‍ ആര്‍ക്കൊക്കെ എന്നതടക്കം അടുത്ത മന്ത്രിസഭായോഗം തീരുമാനിക്കും. മന്ത്രിസഭായോഗം ഒന്നരമണിക്കൂര്‍ നീണ്ടു. 

ENGLISH SUMMARY:

Widespread irregularities in Wayanad rehabilitation list; 70 people doubled: CPI