ക്രിസ്മസ് പാപ്പാമാരുടെ സംഗമമായ ബോൺ നത്താലെയ്ക്കായി തൃശൂരിൽ ഇരുപത്തിയൊന്ന് നിശ്ചല ദൃശ്യങ്ങൾ ഒരുങ്ങുന്നു. അറുപതടി നീളമുള്ള ചലിക്കുന്ന എൽ.ഇ.ഡി. ഏദൻതോട്ടമാണ് ഏറ്റവും വലിയ പ്രത്യേകത.
തൃശൂർ കാത്തിരിക്കുകയാണ് ഈ ദൃശ്യവിരുന്ന് ആസ്വദിക്കാൻ . 21 നിശ്ചല ദൃശ്യങ്ങൾ . ഇതിൽ 15 എണ്ണം ഏറെ വലുതാണ്. ചലിക്കുന്ന LED എദൻ തോട്ടം ഇത്തവണ കാഴ്ചക്കാരെ രസിപ്പിക്കും . സമകാലിന വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ് ചില നിശ്ചല ദൃശ്യങ്ങൾ . അവസാനവട്ട മിനുക്കുപണികൾ തുടരുകയാണ്.
ക്രിസ്മസ് പാപ്പാമാർക്ക് ചുവട് വയ്ക്കാനുള്ള പാട്ട് പുതിയതാണ്. അതിരൂപതയിൽ 107 ഇടവകകളിൽ നിന്നായി 15,000 ക്രിസ്മസ് പാപ്പമാർ ഇക്കുറി ബോൺ നത്താലെയിൽ അണിനിരക്കും. വെള്ളിയാഴ്ചയാണ് ബോൺ നത്താലെ തൃശൂർ സ്വരാജ് റൗണ്ടിൽ അരങ്ങേറുന്നത്.