നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ ഓടയിലേക്ക് തെറിച്ച് വീണ് 72 വയസുകാരിക്ക് ഗുരുതര പരുക്ക്. നെയ്യാറ്റിന്‍കര പുല്ലന്തേരി സ്വദേശി ലീലയ്ക്കാണ് പരുക്കേറ്റത്. റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ വണ്ടി വരുന്നത് കണ്ട് ഭയന്ന് പിന്നിലേക്ക് നീങ്ങിയതും ഓടയിലേക്ക് നില തെറ്റി വീഴുകയായിരുന്നു. അശാസ്ത്രീയ റോഡ് നിര്‍മാണമെന്ന് ആരോപണം ഉയര്‍ന്ന സ്ഥലത്താണ് അപകടമുണ്ടായത്. പ്രതിഷേധവുമായെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റോഡ് നിര്‍മാണം തടഞ്ഞു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.