TOPICS COVERED

തൂങ്ങിമരിക്കാന്‍ ശ്രമിച്ചയാളുമായി ആശുപത്രിയിലേക്ക് പോയ കാറില്‍ നിന്നു പുക ഉയര്‍ന്നു. തീപിടിത്തമെന്ന് സംശയിച്ച് മറ്റൊരു കാറില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു. പത്തനംതിട്ട ഇലവുംതിട്ട നാമക്കുഴി സ്വദേശി ബിജുവാണ് മരിച്ചത്. കുടുംബവഴക്കിനെ തുടര്‍ന്ന് വീട്ടില്‍ തൂങ്ങിയ ബിജുവിനെ അയല്‍വാസിയാണ് കാറില്‍ കോഴഞ്ചേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലെത്തുന്നതിന് മീറ്ററുകള്‍ ദൂരമുള്ളപ്പോഴാണ് ബോണറ്റില്‍ നിന്ന് പുക ഉയര്‍ന്നത്. കാറിന് കേടുപാടുകളില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നാണ് സംശയം.

ENGLISH SUMMARY:

Smoke rose from the car transporting a person who had attempted suicide to the hospital pathanamthitta