പുതുവര്‍ഷത്തില്‍ കൊച്ചിയില്‍ രണ്ടിടത്ത് പപ്പാഞ്ഞിയെ കത്തിക്കാം. വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കാന്‍ ഉപാധികളോടെ ഹൈക്കോടതി അനുമതി നല്‍കി. പപ്പാഞ്ഞിയുടെ ചുവട്ടില്‍നിന്ന് 70അടി അകലത്തില്‍ സുരക്ഷ ബാരിക്കേഡ് നിര്‍മിക്കണമെന്ന് നിര്‍ദേശം. പപ്പാഞ്ഞിയെ കത്തിക്കുന്നത് തടഞ്ഞ പൊലീസ് നടപടിക്ക് സ്റ്റേ. സംഘാടകരായ ഗാല ഡി ഫോര്‍ട്ട് കൊച്ചി നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.