TOPICS COVERED

അഞ്ചുമാസത്തെ അജ്ഞാതവാസത്തിനുശേഷം  നവകേരളബസ് വീണ്ടും നിരത്തിലിറങ്ങി. വി െഎ പി പരിവേഷങ്ങള്‍ അഴിച്ചുവച്ച് കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന വിധത്തില്‍മാറ്റങ്ങള്‍ വരുത്തിയാണ്  വരവ്. കോഴിക്കോടാ് – ബെംഗളൂരു റൂട്ടില്‍ ഒാടിയ ബസ് പുതിയ സമയക്രമം തീരുമാനിക്കാത്തതിനാല്‍ സ‍ര്‍വീസ് പുനരാരംഭിച്ചിട്ടില്ല. 

ദീര്‍ഘദൂര സര്‍വീസിനിറങ്ങിയ നവകേരള ബസിന്  നല്ല വലവേല്‍പല്ല  ലഭിച്ചത്. സമയം തെറ്റിയും കാലിയടിച്ചും ഒാടിയ ബസ്  കെ എസ്.ആര്‍ ടി സിക്ക് വന്‍ നഷ്ടമായി. ഇതോടെയാണ് കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന വിധം നവീകരിക്കാനായി ജൂലൈയില്‍  ബസ് ബെംഗളൂരുവിലെ വര്‍ക്ക്ഷോപ്പിലേക്ക് മാറ്റിയത്.  പഴയ ബസിലുണ്ടായിരുന്ന പിന്നിലെ വാതിലും  എസ്കലേറ്ററും ഇനി ഇല്ല. കിടന്നു പോകാനാകുന്ന സീറ്റുകള്‍ ഒഴിവാക്കി പുഷ് ബാക്ക് മാത്രമാക്കി. പക്ഷെ ശുചിമുറി അതേപടി നിലനിര്‍ത്തി. സീറ്റുകളുടെ എണ്ണം 26 ല്‍ നിന്ന് 37 ആക്കി. 

യാത്രക്കാരുടെ സൗകര്യത്തിന് അനുസരിച്ചായിരുന്നില്ല, ബസിന്റ സമയക്രമം . ടിക്കറ്റ് നിരക്കിന്റ കാര്യത്തിലും പരാതികളുണ്ടായിരുന്നു. ഇതെല്ലാം പരിഹരിച്ച് സര്‍വീസ് നടത്താനാണ് തീരുമാനം. പക്ഷെ പുതുമോടിയില്‍ ബെംഗളൂരുവില്‍  നിന്ന് കോഴിക്കോടേക്കുള്ള ആദ്യ യാത്ര തന്നെ സാങ്കേതിക തടസം കാരണം രണ്ടര മണിക്കൂ‍ര്‍ വൈകി. ഇത് കാരണം യാത്രക്കാരെ കയറ്റാനായില്ല. ഒന്നരക്കോടി രൂപ ചെലവിട്ട് വാങ്ങിയ ബസിനെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ബസ് മ്യൂസിയത്തില്‍വച്ചാല്‍ പോലും ഗുണമുണ്ടാകുമെന്നായിരുന്നു എകെ ബാലന്റ പ്രതികരണം.. മ്യൂസിയത്തിലല്ല, ബസ്  നിരത്തില്‍ തന്നെ കാണുമെന്നാണ് കെ എസ് ആര്‍ ടി സിയുടെ ഉറപ്പ്.