സെക്രട്ടേറിയറ്റ് നിറയെ പാമ്പ് വരാന്‍ കാരണം പാളിപ്പോയ മാലിന്യനീക്കമെന്ന് ഉദ്യോഗസ്ഥര്‍. പഴയപേപ്പര്‍ ഫയലുകളും കാര്‍ഡ്ബോഡുകളും പല ഭാഗത്തും കൂട്ടിയിട്ടിരിക്കുകയാണ്. ഇത് മാറ്റണമെന്നു സംഘടനകളും വകുപ്പു മേധാവികളും ആവശ്യപ്പെട്ടിട്ടിട്ടും നടപടിയെടുത്തിട്ടില്ല.
കഴിഞ്ഞ ദിവസം പാമ്പിനെ കണ്ട ജലവിഭവവകുപ്പിനു സമീപത്താണ് മാലിന്യകൂമ്പാരം. ഈ ഭാഗത്തേക്കൊന്നും ഇപ്പോള്‍ ജീവനക്കാര്‍ പോകാറില്ല. ജലവിഭവ വകുപ്പില്‍ മാത്രമല്ല പൊതുമരാമത്ത്, വിദ്യാഭ്യാസം, പൊതുഭരണ വകുപ്പ് റെക്കോഡ് സെക്ഷന്‍ എന്നിവിടങ്ങളിലെല്ലാം ഫയലുകളും കാര്‍ബോഡുകളും കൂട്ടിയിട്ടിട്ടുണ്ട്. ഫയലുകള്‍ ഉടനടി മാറ്റുന്നതിനുള്ള പ്രശ്നവും ഇക്കൂട്ടത്തിലുണ്ടെങ്കിലും മാറ്റാന്‍ കഴിയുന്നവയും അടുക്കിവയ്ക്കാവുന്നവയും ഉണ്ട്. പേപ്പര്‍ ഫയലുകളില്‍ നിന്നും പൂര്‍ണമായും ഇ ഫയലിലേക്ക് മാറിയെങ്കിലും പഴയ പേപ്പര്‍ ഫയലുകള്‍ ഇപ്പോഴും സെക്രട്ടറിയേറ്റിലുണ്ട്. അവയെ ഡിജിറ്റല്‍ രൂപത്തിലാക്കിയാണ് ഇപ്പോള്‍ സൂക്ഷിക്കുന്നത്. 2020 ല്‍ കൂട്ടിയിട്ടിരുന്ന ഫയലുകളാണ് അന്നു കത്തിയത്. ഇതു പൂര്‍ണമായും മാററണമെന്നു സംഘടനകളും വകുപ്പ് മേധാവികളും പലവട്ടം രേഖാമൂലവും അല്ലാതെയും ആവശ്യപ്പെട്ടിരുന്നു.
നാലു ദിവസത്തിനിടെ സെക്രട്ടേറിയറ്റില്‍ പത്തിവിടര്‍ത്തിയത് മൂന്നു പാമ്പുകളാണ്. രണ്ടെണ്ണം പിടിയിലായെങ്കിലും ഒന്ന് എവിടെയോ ഒളിച്ചിരിപ്പുണ്ട്. സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥര്‍ ഫയല്‍ നോക്കാറില്ലെന്ന് മുഖ്യമന്ത്രി അടക്കം പരാതി പറഞ്ഞിട്ടുണ്ട്. ഫയലിന് കൂട്ടായി പാമ്പും കൂടി എത്തിയതോടെ അക്കാര്യത്തിലൊരു തീരുമാനമായെന്നാണ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ പ്രചരിക്കുന്ന ട്രോള്‍.