തേനി പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം. കോട്ടയം കുറുവിലങ്ങാട് സ്വദേശികളായ ജെയിന്‍ തോമസ്, സോണിമോന്‍, ജോബീഷ് തോമസ് എന്നിവരാണ് മരിച്ചത്. മറ്റുരണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല. ഏർക്കട്ടേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന 18പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റയാളെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.