TOPICS COVERED

ബത്തേരി അര്‍ബന്‍ ബാങ്കില്‍ നിയമനത്തിന് ഡിസിസി നേതൃത്വം കോഴവാങ്ങിയെന്ന ആരോപണം ശരിവയ്ക്കുന്ന കരാര്‍ രേഖ പുറത്ത്. ഉദ്യോഗാര്‍ഥിയുടെ പിതാവില്‍നിന്ന് 30ലക്ഷം വാങ്ങിയതായി 2019 ലെ കരാറില്‍ പറയുന്നു. ഇന്നലെ ആത്മഹത്യചെയ്ത ഡിസിസി ട്രഷറര്‍ എന്‍.എം.വിജയനാണ് ഒപ്പിട്ടിരിക്കുന്നത്. അന്നത്തെ ഡിസിസി പ്രസിഡന്‍റ് ഐ.സി. ബാലകൃഷ്ണന്‍റെ പേരും കരാറിലുണ്ട്.  

അതേസമയം, പുറത്തുവന്നത് വ്യാജരേഖയെന്ന് ഡി.സി.സി മുന്‍ പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എ.  2021 ല്‍ ഇത്തരമൊരു ആരോപണം ഉയര്‍ന്നപ്പോള്‍ പാര്‍ട്ടിയുടെ അന്വേഷണത്തില്‍ വ്യാജമെന്ന് തെളിഞ്ഞിരുന്നുവെന്നും എംഎല്‍എ.