തൃശൂര്‍ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ചികില്‍സയ്ക്കു പണം കിട്ടാതെ നിക്ഷേപകര്‍ വലയുന്നു. അപകടത്തില്‍ തുടയെല്ല് പൊട്ടി ഗുരുതരാവസ്ഥയില്‍ കഴിയുന്ന പ്രവാസി മലയാളി ഗോപിനാഥനാണ് മുപ്പത്തിരണ്ടു ലക്ഷം രൂപ നിക്ഷേപം തിരിച്ചുകിട്ടാതെ വലയുന്നത്.
ഇരിങ്ങാലക്കുട മാടായികോണം സ്വദേശി ഗോപിനാഥന്‍ മുപ്പത്തിരണ്ടു ലക്ഷം രൂപയാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചത്. 2015ല്‍ അപകടത്തില്‍ തുടയെല്ല് പൊട്ടി ചികില്‍സയിലാണ്. കാലിലെ പഴുപ്പ് നീക്കാന്‍ അടിയന്തര ശസ്ത്രക്രിയ നടത്തണം. കൊച്ചിയില്‍ ചികില്‍സയിലാണ് ഇപ്പോള്‍. പൂര്‍ണമായും കിടപ്പിലാണ് ഈ അറുപത്തിയഞ്ചുകാരന്‍ . നിക്ഷേപതുകയില്‍ നിന്ന് ആകെ ലഭിച്ചത് ഒന്നരലക്ഷവും. അപേക്ഷകളും നിവേദനങ്ങളുമായി കരുവന്നൂര്‍ ബാങ്കില്‍ കയറി മടുത്തു ഗോപിനാഥന്.
ബാങ്കിലെ തട്ടിപ്പുകള്‍ക്കു ശേഷം നിക്ഷേപകര്‍ക്ക് പണം മടക്കി കൊടുക്കുന്നത് വൈകിയിരുന്നു. നിശ്ചിത പരിധിവച്ചാണ് നിക്ഷേപ തുക മടക്കി നല്‍കുന്നത്.