കായംകുളം എംഎല്‍എ യു പ്രതിഭയുടെ മകൻ കഞ്ചാവുമായി പിടിയിൽ. കനിവ് ആണ് കുട്ടനാട് എക്സൈസ് സ്ക്വാഡിന്റെ പിടിയിലായത്. 90 ഗ്രാം കഞ്ചാവ് ആണ് പരിശോധനയിൽ കണ്ടെത്തിയത്. തകഴി പാലത്തിനടിയിൽ നിന്നാണ് കനിവും സംഘവും എക്സൈസ് പിടിയിലായത്.
കനിവും സുഹൃത്തുക്കളും മദ്യപിക്കുമ്പോഴാണ് എക്സൈസ് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് എംഎല്‍എയുടെ മകന്‍റെ കയ്യില്‍ നിന്ന് കഞ്ചാവ് പിടികൂടിയത്. കനിവിനൊപ്പം ഒന്‍പത് സുഹൃത്തുക്കളും പിടിയിലായിട്ടുണ്ട്.