കേരള സര്‍വകലാശാലയിലെ നാലുവര്‍ഷ ബിരുദ പരീക്ഷാ നടത്തിപ്പിലും മൂല്യനിര്‍ണയത്തിലും അപാകതയെന്നാരോപണം. പ്രതിപക്ഷ സംഘടനകള്‍ വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കി. സ്കീമില്ലാതെ പുതിയ പരീക്ഷാരീതിയില്‍ എങ്ങനെ മൂല്യനിര്‍ണയം നടത്തുമെന്നറിയാതെ അധ്യാപകര്‍ പ്രതിസന്ധിയിലാണ്.
ഉന്നത വിദ്യാഭ്യസ മേഖലയിലെ സുപ്രധാന കാല്‍വെയ്പെന്ന ടാഗ് ലൈനോടെയായിരുന്നു നാലുബിരുദ കോഴ്സ് എത്തിയത്. എന്നാല്‍ ആദ്യ സെമസ്റ്റര്‍ പരീക്ഷാ മൂല്യനിര്‍ണ രീതിയിലാണ് വ്യാപകമായ ആക്ഷേപങ്ങള്‍ ഉയരുന്നത്. കോളജുകളില്‍ മൂല്യനിര്‍ണയം നടത്തണമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ പല വിഷയങ്ങളുടേയും സ്കീമുകള്‍ ഇതുവരെയും കോളജുകള്‍ക്ക് നല്‍കിരുന്നില്ല. സ്കീമില്ലാതെയായിരുന്നു പല അധ്യാപകരും മൂല്യ നിര്‍ണയം പൂര്‍ത്തിയാക്കിയത്.സ്കീം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ബോര്‍ഡ് ഓഫ് സ്റ്റഡീസ ചെയര്‍മാന്‍മാരും വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല
മാത്രമല്ല ഏകാധ്യാപക ഡിപ്പാര്‍ട്മെന്‍റില്‍ ഒരാള്‍ തന്നെ മൂല്യനിര്‍ണയവും അയാള്‍ തന്നെ ചീഫ് മൂല്യനിര്‍ണയവും നിര്‍വഹിക്കണമെന്ന വിചിത്ര ഉത്തരവും സര്‍വകലാശാല ഭാഗത്തുനിന്നും എത്തി. പരീക്ഷാ രീതിയും ചോദ്യഘടനയും മാറിയതുപോലും കേരളയൂണിവേഴ്സിറ്റി അറിയുന്നില്ലെന്നാണ് ആക്ഷേപം. കുട്ടികള്‍ ഉന്നത പഠനത്തിനായി വിദേശ സര്‍വകലാശാലകളെ ആശ്രയിക്കുന്ന സമയത്താണ് കേരളസര്‍വകലാശാലയും ഉദാസീതനതയെന്നു ഇതിനൊപ്പം ചേര്‍ത്ത് വായിക്കണം