നാലുവര്‍ഷമായി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പരിചരണത്തിലാണ് ചിറകറ്റ ഒരു കൃഷ്ണപ്പരുന്ത് പരുന്ത്. പത്തനംതിട്ട കോന്നി ഡിവിഷണല്‍ ഓഫിസിലാണ് പരുന്തുള്ളത്. വളര്‍ത്തിയവര്‍ തന്നെ ചിറക് നശിപ്പിച്ച് പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
കോന്നി ഫോറസ്റ്റ്‍ ഡിവിഷണല്‍ ഓഫിസിന്‍റെ പുറത്ത് തുറന്ന് വിട്ടിരിക്കുകയാണ് പരുന്തിനെ.പൂച്ചയോ,പട്ടിയോ വരാതെ നോക്കണം.കൊല്ലം തേവലക്കരയില്‍ നിന്നാണ് നാല് വര്‍ഷം മുന്‍പ് ഉപേക്ഷിച്ച പരുന്തിനെ കിട്ടിയത്.ചിറകിന്‍റെ മൂലകോശങ്ങളടക്കമുള്ള ഭാഗം പറിച്ചുമാറ്റിയിരുന്നു.പലവിധ ചികില്‍സ നല്‍കിയിട്ടും ചിറക് വളര്‍ന്നില്ല.പറക്കാനാവാത്തതിനാല്‍ കരുതലോടെയാണ് പരിപാലനം
മീനാണ് ഭക്ഷണം.ഉദ്യോഗസ്ഥര്‍ തന്നെ എല്ലാ ദിവസം മീനെത്തിക്കും.എത്ര മീന്‍ കൊടുത്താലും രണ്ടു മീന്‍ മാത്രം തിന്നും.ഒരു മരക്കൊമ്പില്‍ ഇരിക്കണമെങ്കിലും ഉദ്യോഗസ്ഥര്‍ എടുത്തു വയ്ക്കണം കാട്ടില്‍ വിട്ടാല്‍ അതിജീവിക്കാന്‍ ആവില്ല.അത് കൊണ്ടുതന്നെ ജീവിതം കാലം മുഴുവന്‍ ഇവിടെത്തന്നെ പരിപാലിക്കേണ്ടി വരും