TOPICS COVERED

കാസർകോട് ദേശീയപാതയിൽ  ഐങ്ങോത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കണിച്ചിറയിലെ ലത്തീഫിന്റെ മക്കളായ ആറുവയസുള്ള സൈനുൽ റുമാൻ ലത്തീഫ്, 12 വയസുകാരി ലഹക്ക് സൈനബ എന്നിവരാണ് മരിച്ചത്. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. നീലേശ്വരം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കണ്ണൂരിൽ നിന്നു കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. കാഞ്ഞങ്ങാട് നിന്നു അഗ്നിരക്ഷാ സേനയെത്തി കാർ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ  പുറത്തെത്തിച്ചത്. മേൽപ്പറമ്പിൽ നിന്ന് നീലേശ്വരം കണിച്ചിറയിലെ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. മൂന്നുപേര്‍ക്ക് സാരമായി പരുക്കേറ്റു

ENGLISH SUMMARY:

Two killed in KSRTC bus-car collision in Kasaragod