ഭരണഘടന തകര്‍ക്കാന്‍ ഒരു കൊലകൊമ്പനെയും അനുവദിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്.വൈ.എസ്. കേരള യുവജന സമ്മേളനത്തിന്‍റെ പൗരവകാശ സമ്മേളനം തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. എസ്.വൈ.എസ്. യുവജന സമ്മേളനം ഇന്ന് സമാപിക്കും.
സംഘ്‍പരിവാറിനെ രൂക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസംഗം. സംഘപരിവാറിന്‍റെ ഗുണ്ടാ സ്ക്വാഡുകള്‍ സ്വതന്ത്രസ്ഥാപനങ്ങളെ വേട്ടയാടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷനായിരുന്നു. എസ്.വൈ.എസ്. കേരള യുവജന സമ്മേളനം ഇന്ന് തൃശൂര്‍ ആമ്പല്ലൂരില്‍ സമാപിക്കും. ജോര്‍ദാന്‍ പണ്ഡിതന്‍ ഔന്‍ മുഈന്‍ അല്‍ ഖദ്ദൂമി ഉദ്ഘാടനം ചെയ്യും