forest-staff

വനനിയമഭേദഗതി ദുര്‍ബലമാക്കാതെ നടപ്പിലാക്കണമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംഘടന. ഉദ്യോഗസ്ഥരുടെ സുരക്ഷകൂടി ഉറപ്പാക്കാന്‍ കഴിയുന്ന വിധത്തിലാണ് നിയമം വേണ്ടത്. നിയമത്തിന്‍റെ പേരില്‍ ഭീതി പരത്തുന്നത് വ്യാജ കര്‍ഷക സംഘടനകള്‍ ആണെന്നും സംഘടന ആരോപിക്കുന്നു.  

 

വനം സംരക്ഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണങ്ങള്‍ ഏറി വരികയാണ്.കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇടുക്കിയില്‍ 21 ആക്രമണങ്ങള്‍ ഉണ്ടായി.പത്തനംതിട്ടയില്‍ അടുത്തിടെ ഏഴ് കേസുകള്‍ വന്നു.ഇതിലൊന്നും പൊലീസ് തൃപ്തികരമായി ഇടപെട്ടിട്ടില്ല.പുതിയനിയമം വന്നാല്‍ ഡ്യൂട്ടി തടസപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിക്കുള്ള അധികാരം നല്‍കുന്നുണ്ട്. വനത്തില്‍ മാലിന്യം തള്ളുന്നത് അടക്കമുള്ള നിയമലംഘനങ്ങളില്‍ ഫലപ്രദമായി ഇടപെടാനാവും എന്നുമാണ് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍റെ നിലപാട്.

അജണ്ട തകര്‍ക്കുന്നവര്‍ക്കെതിരെയും വനത്തിലേക്ക് തോക്കടക്കം സ്ഫോടക വസ്ുക്കള്‍ കൊണ്ടുപോകുന്നവര്‍ക്കെതിരെയുമാണ് കടുത്ത നടപടികള്‍.ഇതൊന്നും കര്‍ഷകരെ ബാധിക്കില്ല.വ്യാജ സംഘടനകളാണ് വിവാദത്തിന് പിന്നില്‍ നിയമഭേദഗതി നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട് വനംമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.ഇതേ ആവശ്യവുമായി മുഖ്യമന്ത്രിയേയും കണ്ട് നിവേദനം നല്‍കും.ജീവനക്കാരുടെ സുരക്ഷയ്ക്കും വനസംരക്ഷണത്തിനുമായി ശക്തമായ നിലപാടുകള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും നേതാക്കള്‍ പറയുന്നു.

ENGLISH SUMMARY:

The Forest Officials' Association has stated that the forest law amendments should be implemented without weakening them. The law should be such that it ensures the safety of the officials as well.