കോഴിക്കോട് പോഴിക്കാവില്‍ ദേശീയ പാത നിര്‍മാണത്തിന്‍റെ ഭാഗമായി മണ്ണെടുക്കുന്നതിനെതിരെ പ്രതിഷേധിച്ച നാട്ടുകാര്‍ക്കെതിരെ പൊലീസ് അതിക്രമം. ചേളന്നൂര്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് കുമാറിനെയടക്കം പൊലീസ് നിലത്തു കൂടി വലിച്ചിഴക്കുകയും നാട്ടുകാരായ പ്രതിഷേധക്കാരെ ചവിട്ടുകയും ചെയ്തു.നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെ മണ്ണെടുപ്പ് താല്ക്കാലികമായി നിര്‍ത്തി.
പോഴിക്കാവിലെ കുന്നിടിച്ച് മണ്ണെടുക്കുന്നത് ദേശീയ പാത നിര്‍മണത്തിനാണെന്നാണ് ജില്ല ഭരണകൂടം പറയുന്നത്.ഉത്തരവുണ്ടോയെന്ന നാട്ടുകാരുടെ ചോദ്യത്തിന് വ്യക്തമായ മറുപടിയില്ല.കോടതി തീര്‍പ്പു കല്‍പ്പിക്കാതെ പാരിസ്ഥിതിക പ്രശ്നം സ്യഷ്ടിക്കുന്ന മണ്ണെടുപ്പ് അനുവദിക്കില്ലെന്ന് നാട്ടുകാര്‍ ഇന്ന് നിലപാട് എടുത്തു.മണ്ണു കൊണ്ടു പോകുന്ന ലോറികള്‍ തടഞ്ഞു. പിന്നീട് പ്രതിഷേധക്കാരെ റോഡില്‍ നിന്ന് മാറ്റാന്‍ പൊലീസ് പരാക്രമം.
ജനപ്രതിനിധികളെയടക്കം നിലത്ത് കൂടി വലിച്ചിഴച്ച പൊലീസ് നാട്ടുകാരെ ബൂട്ടിട്ട് ചവിട്ടി.
നാട്ടുകാരെ അറസ്റ്റു ചെയ്ത ശേഷം,പൊലീസിന്‍റെ സമവായ ചര്‍ച്ച,നാളെ ജിയോളജിസ്റ്റ് സ്ഥലം സന്ദര്‍ശിക്കുമെന്നും അതു വരെ മണ്ണു എടുക്കില്ലെന്നും പൊലീസിന്‍റെ ഉറപ്പ്,പിന്നാലെ നാട്ടുകാര്‍ പ്രതിഷേധ സമരം അവസാനിപ്പിച്ചു.