ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനി 30 ദിവസത്തെ പരോളില്‍ പുറത്തിറങ്ങി. മനുഷ്യാവകാശ കമ്മിഷന്‍റെ കത്ത് പരിഗണിച്ചാണ് ജയില്‍ വകുപ്പിന്‍റെ നടപടി. കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മിഷന് അപേക്ഷ നല്‍കിയിരുന്നു. ജയിലില്‍ കഴിയുമ്പോള്‍ മറ്റ് കേസുകളില്‍ പ്രതിയായതിനാല്‍ പരോള്‍ നിഷേധിച്ചിരുന്നു. മനുഷ്യാവകാശ കമ്മിഷന്റെ നിർദേശപ്രകാരമാണ് ജയിൽ ഡിജിപി പരോൾ അനുവദിച്ചത്.
പരോൾ ലഭിച്ചതോടെ 28ന് തവനൂർ ജയിലിൽനിന്ന് സുനി പുറത്തിറങ്ങി. അഞ്ചു വർഷത്തിനു ശേഷമാണ് സുനി പുറത്തിറങ്ങുന്നത്. പൊലീസ് റിപ്പോർട്ട് എതിരായിട്ടും പരോൾ അനുവദിക്കുകയായിരുന്നു. ജയിലിൽനിന്ന് പരോൾ ലഭിച്ച ഘട്ടങ്ങളിൽ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് സുനിക്ക് പരോൾ നൽകരുതെന്ന് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു.
അതേസമയം, കൊടി സുനിക്ക് ഒരുമാസത്തെ പരോള്‍ നല്‍കിയത് അസാധാരണ നടപടിയെന്ന് കെ കെ രമ എം എല്‍ എ.അമ്മയെ കാണാനാണെങ്കില്‍ 10 ദിവസം മതിയല്ലോ എന്തിനാണ് 30 ദിവസത്തെ പരോള്‍ എന്നും രമ ചോദിച്ചു.