mn-vijayan-dcc

ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്ന് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. വിജയന്‍റെ ബാങ്ക് രേഖകൾ പരിശോധിക്കുവാൻ പൊലീസ് ശ്രമം ആരംഭിച്ചു. സുൽത്താൻബത്തേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.

 

എൻ.എം വിജയന്റെയും മകന്‍റെയും മരണത്തിൽ അന്വേഷണം ഊർജിതമാക്കുകയാണ് പൊലീസ്. വിജയന് അക്കൗണ്ടുള്ള ബാങ്കുകൾക്ക് സാമ്പത്തിക വിവരങ്ങൾ തേടി പൊലീസ് നോട്ടീസ് നൽകി. കുടുംബാംഗങ്ങളുടെയും വിജയനുമായി അടുപ്പമുള്ള കോൺഗ്രസ് പ്രവർത്തകരുടെയും മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. വീട്ടിൽനിന്ന് ഡയറികൾ ഉൾപ്പെടെയുള്ള രേഖകൾ പരിശോധനയ്ക്കായി ശേഖരിച്ചു. 2019 മുതലുള്ള  ഡയറികളിൽ നിന്നാണ് വിജയന് സാമ്പത്തിക ബാധ്യതയുണ്ടെന്ന് നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. ഐ.സി ബാലകൃഷ്ണന്‍റെ രാജി ആവശ്യപ്പെട്ട് സിപിഎമ്മിന് പിന്നാലെ ബിജെപിയും എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. എം.എൽ.എ സ്ഥാനം രാജിവച്ച് ഐ.സി ബാലകൃഷ്ണൻ അന്വേഷണത്തെ നേരിടണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

ENGLISH SUMMARY:

N.M. Vijayan was facing financial liabilities, says the police