ഇടുക്കി കട്ടപ്പനയിൽ സഹകരണ സംഘത്തിന് മുന്നിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബു തോമസിനെ അധിക്ഷേപിച്ച് എംഎൽഎ എംഎം മണി. സാബുവിന് മാനസിക പ്രശ്നം ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് അധിക്ഷേപം. സാബുവിന്റെ നിക്ഷേപ തുക കട്ടപ്പന റൂറൽ കോപ്പറേറ്റീവ് സൊസൈറ്റി അധികൃതർ കുടുംബത്തിന് തിരികെ നൽകി
നിക്ഷേപകൻ സാബുവിന്റെ ആത്മഹത്യയെ തുടർന്ന് പ്രതിക്കൂട്ടിലായ സിപിഎം കട്ടപ്പനയിൽ നടത്തിയ വിശദീകരണ യോഗത്തിലാണ് എംഎൽഎ എംഎം മണിയുടെ അധിക്ഷേപം. സാബുവിനെ ഫോണിൽ ഭീഷണിപ്പെടുത്തിയ ജില്ലാ കമ്മിറ്റി അംഗം വി ആർ സജിക്കും പാർട്ടിക്കും മരണത്തിൽ പങ്കില്ലെന്നും എംഎം മണി
അതേസമയം, നിക്ഷേപ തുക പലിശയും ചേർത്ത് 1459940 രൂപ റൂറൽ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അധികൃതർ സാബുവിന്റെ വീട്ടിൽ നേരിട്ടെത്തി കൈമാറി. വാർധക്യ സാഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന സാബുവിന്റെ മാതാവ് ത്രേസ്യാമ്മ തോമസ് മരിച്ചു. വി ആർ സജിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും മറ്റു നടപടികളിലേക്ക് കടക്കാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല