TOPICS COVERED

പാമ്പുകടിയേറ്റ് മരിച്ചയാളുടെ വീട് വൃത്തിയാക്കുന്നതിനിടെ പാമ്പുകടിയേറ്റ പാമ്പുപിടിത്തക്കാരൻ മരിച്ചു. അതീവ ഗുരുതരാവസ്ഥയിൽ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാമ്പുപിടിത്തക്കാരൻ ഏരൂർ സൗമ്യ ഭവനിൽ സജു രാജൻ (38) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ ഏരൂർ തെക്കേവയൽ കോളനിക്കു സമീപത്തായിരുന്നു പാമ്പുകടിയേറ്റത്.

കഴി‍ഞ്ഞ 24ന് മൂർഖൻ പാമ്പിന്റെ കടിയേറ്റ് പ്രദേശവാസി രാമചന്ദ്രൻ (65) മരിച്ചിരുന്നു. തുടർന്ന് പരിസരം വൃത്തിയാക്കി തിരച്ചിൽ നടത്തുന്നതിനിടെയാണു സജുവിനെ പാമ്പ് കടിച്ചത്. മൂർഖനെ സജു പിടികൂടി ബന്ധിച്ചെങ്കിലും അബദ്ധത്തിൽ കടിയേൽക്കുകയായിരുന്നു. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ആരോഗ്യനില വഷളായി. ചൊവ്വാഴ്ച രാവിലെയാണു മരിച്ചത്. ഭാര്യ: മാളു. മക്കൾ: കതിര, രുദ്ര.

ENGLISH SUMMARY:

A snake catcher died after being bitten by a snake while cleaning the house of a man who had earlier died from a snakebite. Saju Rajan (38) of Eroor, Soumya Bhavan, succumbed to his injuries while undergoing treatment at a private hospital in Kottayam. The incident occurred on Sunday afternoon near Eroor Thekkevayal Colony.