കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനെതിരെ വന്‍അഴിമതി ആരോപണം. അനില്‍ അംബാനിയുടെ ആര്‍സിഎഫ്എല്‍ കമ്പനിയില്‍ 2018ല്‍ കോടികള്‍ നിക്ഷേപിച്ചുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. കമ്പനി വന്‍ തകര്‍ച്ച നേരിടുന്നതിനിടെ 60.80 കോടി നിക്ഷേപിച്ചു. 2019ലും 2020ലും വാര്‍ഷിക റിപ്പോര്‍ട്ടില്‍ കെ.എഫ്.സി ഇത് മറച്ചുവച്ചുവെന്നാണ് ആരോപണം. കെ.എഫ്.സിയുടെ വീഴ്ചയില്‍ ധനകാര്യമന്ത്രി മറുപടി പറഞ്ഞില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. നിയമസഭയില്‍ ചോദ്യമുന്നയിച്ചിട്ട് മന്ത്രി മറുപടി പറയാത്തതെന്ത്? അടിയന്തരമായി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും സതീശന്‍.

അതേസമയം, അഴിമതി ആരോപണം തള്ളി മുന്‍ ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തി. അംബാനിയുടെ കമ്പനിയെ തിരഞ്ഞെടുത്തത് കെഎഫ്സി ഡയറക്ടര്‍ ബോര്‍ഡ്. അംബാനിയുടെ കമ്പനിക്ക് നല്ല റേറ്റിങ് ഉണ്ടായിരുന്നു. ക്വട്ടേഷന്‍ വിളിച്ചശേഷമാണ് ആര്‍സിഎഫ്എല്‍ കമ്പനിയെ തിരിച്ചെടുത്തതെന്നും തീരുമാനത്തില്‍ തനിക്ക് പങ്കില്ലെന്നും തോമസ് ഐസക് മനോരമ ന്യൂസിനോട് പറഞ്ഞു.

ENGLISH SUMMARY:

Opposition Leader V.D. Satheesan alleges KFC invested ₹60.8 crore in Anil Ambani's RCFL during its financial crisis, concealing details in reports. Thomas Isaac denies involvement.