TOPICS COVERED

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്.ജയചന്ദ്രന്‍ നായര്‍ (85) അന്തരിച്ചു. പത്രാധിപര്‍, തിരക്കഥാകൃത്ത്,എഴുത്തുകാരന്‍, നിരൂപകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. ഷാജി എന്‍ കരുണിന്‍റെ പിറവി, സ്വം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. ദീര്‍ഘകാലം കലാകൗമുദി വാരികയുടെയും മലയാളം വാരികയുടെയും പത്രാധിപരായിരുന്നു. ബെംഗളൂരുവില്‍ മകന്‍റെ വസതിയിലായിരുന്നു അന്ത്യം. സമകാലിക മലയാളം വാരികയുടെ സ്ഥാപക പത്രാധിപരാണ്. ആത്മകഥയായ എന്റെ പ്രദക്ഷിണ വഴികൾക്ക് 2012ൽ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

ENGLISH SUMMARY:

Senior journalist, writer and screenwriter S. Jayachandran Nair (85) passed away