പെരിയ ഇരട്ടക്കൊലക്കേസ് വിധി കേട്ട ്പൊട്ടിക്കരഞ്ഞ് കൃപേഷിന്‍റെയും ശരത്‍ലാലിന്‍റെയും ബന്ധുക്കള്‍. വധശിക്ഷയാണ് പ്രതീക്ഷിച്ചതെന്ന് കൃപേഷിന്‍റെ അച്ഛന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
അപ്പീല്‍ പോകും. കേസില്‍ പിണറായി സര്‍ക്കാര്‍ പിന്തുണ നല്‍കിയില്ല. രക്ഷപെട്ട പ്രതികളെ തടങ്കലിലാക്കുന്നതുവരെ പൊരുതുമെന്നു ശരത്‍ലാലിന്‍റെ അച്ഛന്‍. വിധിയില്‍ തൃപ്തിയില്ലെന്ന് ശരത്‍ലാലിന്‍റെ സഹോദരി അമൃത പറഞ്ഞു.
Read Also: പെരിയ ഇരട്ടക്കൊലക്കേസ്: 10 പ്രതികള്‍ക്കു ഇരട്ട ജീവപര്യന്തം; കെ.വി. കുഞ്ഞിരാമന് 5 വര്‍ഷം തടവ്
ഇരുവരുടേയും സ്മൃതിമണ്ഡപത്തില്‍ വൈകാരിക രംഗങ്ങള്‍. മുദ്രാവാക്യവുമായി സ്മൃതിമണ്ഡപത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി. പക്ഷംമാറിയ വക്കീല്‍ സി.കെ. ശ്രീധരനെതിരെ മുദ്രാവാക്യം വിളികളുയര്‍ന്നു.
സിപിഎമ്മിന്‍റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് വിധിയെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചു. സിബിഐ വരാതിരിക്കാന്‍ മുടക്കിയ പണം സിപിഎം ഖജനാവിലേക്ക് തിരിച്ചടക്കണം. കുടുംബവുമായി ആലോചിച്ച് തുടര്‍ നിയമനടപടിയെന്നു കോണ്‍ഗ്രസ്. സിപിഎം നേതാക്കളെ ശിക്ഷിച്ചു എന്നത് വലിയകാര്യമെന്ന് കെ.കെ. രമ പറഞ്ഞു. കൊലവാള്‍ താഴെവയ്ക്കാന്‍ സിപിഎം എന്നുതയാറാകുമെന്നും രമ ചോദിച്ചു. വിധിയ്ക്കു പിന്നാലെ മുദ്രാവാക്യവുമായി സ്മൃതിമണ്ഡപത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി. പക്ഷംമാറിയ വക്കീല്‍ സി.കെ. ശ്രീധരനെതിരെ മുദ്രാവാക്യം മുഴക്കി.
പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം
പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎം പങ്ക് വ്യക്തമാക്കി പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. മുന്‍എംഎല്‍എ കെ വി കുഞ്ഞിരാമനടക്കം കേസില്‍ പ്രതികളായ നാലു സിപിഎമ്മുകാര്‍ക്ക് അഞ്ചുവര്‍ഷം വീതം തടവുശിക്ഷയും കൊച്ചിയിലെ സിബിഐ പ്രത്യേക കോടതി വിധിച്ചു.
കേസില്‍ ഒന്നുമുതല്‍ എട്ടുവരെ പ്രതികള്‍ക്കും, പത്താംപ്രതിക്കും, പതിനഞ്ചാം പ്രതിക്കുമാണ് ഇരട്ട ജീവപര്യന്തം . ഒന്നാംപ്രതി സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ.പീതാംബരന്‍, സജി.സി. ജോര്‍ജ്, കെ.എം.സുരേഷ്, കെ.അനില്‍കുമാര്‍ , ജിജിന്‍, ആര്‍.ശ്രീരാഗ്, എ.അശ്വിന്‍, സുബീഷ്, ടി.രഞ്ജിത്ത്, എ.സുരേന്ദ്രന്‍ എന്നിവരാണ് ഇരട്ട ജീവപര്യന്തം ലഭിച്ച പ്രതികള്‍ . കൊലക്കുറ്റം, ഗൂഢാലോചന എന്നിവയ്ക്കാണ് ശിക്ഷ
മുന്‍എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍, സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ.മണികണ്ഠന്‍, മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍, മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം കെ.വി.ഭാസ്കരന്‍ എന്നിവര്‍ അഞ്ചുവര്‍ഷം വീതം തടവുശിക്ഷ അനുഭവിക്കണം .
ശിക്ഷയില്‍ ഇളവ് വേണമെന്ന് വാദം തുടങ്ങിയപ്പോള്‍ പ്രതിഭാഗം ആവശ്യപ്പെട്ടു. പ്രതികള്‍ സ്ഥിരം കുറ്റവാളികളല്ല. പ്രതികള്‍ക്ക് മാനസാന്തരത്തിന് സാധ്യതയുണ്ട് . കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നും പ്രതിഭാഗം നിലപാടെടുത്തു. അതേസമയം, പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.