ക്ഷേത്രങ്ങളിലെ ആചാരങ്ങൾ കാലാനുസൃതമായി മാറേണ്ടതാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് കയറുന്നതിൽ തീരുമാനം ആരോഗ്യപരമായ ചർച്ചകളിലൂടെ സാധ്യമാവുകയാള്ളൂവെന്നും, തിരുവിതാംകൂർ ദേവസ്വത്തിന് ഒറ്റയ്ക്ക് തീരുമാനം എടുക്കാനാകില്ലെന്നും അദ്ദേഹം സന്നിധാനത്ത് പറഞ്ഞു.
അതേസമയം, വസ്ത്രധാരണ വിവാദത്തില്‍ ഇടപെടാനില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഓരോ ക്ഷേത്രത്തിലും ഓരോ രീതിയാണെന്നും അതുകണക്കിലെടുത്തുള്ള തീരുമാനങ്ങളാണ് ഉണ്ടാകേണ്ടതെന്നും ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു. മാറ്റങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ദേവസ്വം ബോര്‍ഡും തന്ത്രിമാരും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടവരുമാണ്. എല്ലാ മതസ്ഥരുമായും എനിക്ക് നല്ലബന്ധമാണെന്നും പെരുന്നയില്‍ പോയത് മന്നം ജയന്തി ആഘോഷത്തിനായാണെന്നും ചെന്നിത്തല വിശദീകരിച്ചു
ആചാരങ്ങള്‍ മാറ്റരുതെന്നാണ് സുകുമാരന്‍ നായര്‍ പറയുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ആചാരങ്ങള്‍ മാറ്റിയില്ലെങ്കില്‍ മന്നത്ത് പത്മനാഭന്‍ ഇല്ല. ആചാരങ്ങളെ എതിര്‍ത്താണ് മന്നം സാമൂഹികപരിഷ്കരണം നടത്തിയതെന്നും എം.വി.ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.