കലയെന്തോരത്തിന്‍റെ വൈബിലായി തിരുവന്തോരം. അഞ്ച് ദിനരാത്രങ്ങൾ നീളുന്ന കുട്ടികളുടെ മഹാകലാമാമാങ്കമായ സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടിയേറി. എല്ലാ അരങ്ങുകളും ഉണർന്നു. കിടമൽസരങ്ങളുടെയും തർക്കങ്ങളുടെയും വേദിയാക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പിള്ളേർ ചുമ്മാ ബാൻഡ് കൊട്ടി പൊളിച്ചപ്പോൾ അണിയറയിൽ പതാക പാറി. പ്രധാനവേദിയിൽ ഒക്കെ കുട്ടിക്കൂട്ടം തള്ളിക്കയറി. അവതരണഗാനം വിവാദമായപ്പോൾ നെഞ്ചുവിരിച്ച് ഏറ്റെടുത്ത കേരള കലാമണ്ഡലം പൊളിച്ചടുക്കി. കലാമണ്ഡത്തിലെയും പൊതുവിദ്യാലയങ്ങളുടെ വിദ്യാർഥികളും ചേർന്ന അവതരിപ്പിച്ച അവതരണഗാനത്തിന്‍റെ നിർത്താവിഷ്കരണം അവസാനിച്ചത് നിറഞ്ഞകയ്യടിയിൽ.
ആദ്യം സംസാരിച്ച മന്ത്രി വി. ശിവൻകുട്ടി കലോത്സവത്തിന്‍റെ നയം വ്യക്തമാക്കി. ചൂരൽമല മണ്ടക്കൈ ദുരന്തത്തെ അതിജീവിച്ച വെള്ളാർമല സ്കൂളിലെ കുട്ടികളുടെ പ്രകടനവും ഉദ്ഘാടന വേദിയിലുണ്ടായി.