മനോഹരമായ അറബി ബൈത്തും മെയ് വഴക്കവും ചേർന്ന അറബന മുട്ടിൽ ശബ്ധത്തിന്‍റെ തോത് നിശ്ചയിക്കുന്നത് തീയാണ്. മത്സരത്തിനുള്ള ഉടുപ്പണിഞ്ഞ ശേഷം മൽസരാർഥികൾ വട്ടത്തിലിരുന്ന് ചൂടേകും. ശബ്ദമുറച്ചെന്നുറപ്പിച്ചാൽ നേരേ വേദിയിലേക്ക്. ദഫ് മുട്ടിലും ഇങ്ങനെ ചില തീക്കളികളുണ്ട്. കാഴ്ചക്കാരുടെ ഉള്ളിൽ തട്ടുന്ന ആ ശബ്ദ പ്രകമ്പനത്തിനു പിന്നിൽ ഈ തീയാണ്. അതായത്. തീയ്ക്കും കലോൽസവത്തിൽ സ്ഥാനമുണ്ടെന്നർഥം.