കാഴ്ച്ചയിൽ വളരെയധികം ഭംഗിയും ആശ്ചര്യവുമുണ്ടാക്കുന്നതാണല്ലോ കഥകളി. എന്നാൽ അതിന്‍റെ പിന്നണിയിൽ ഉള്ള ഒരുക്കങ്ങൾക്ക് എത്രത്തോളം സമയമെടുക്കുമെന്ന് അറിയുമോ. കാലത്തിനനുസൃതമായ മാറ്റങ്ങൾ കഥകളിയേയും സ്വാധീനിച്ചിട്ടുണ്ട്. അണിയറവിളക്ക് കത്തിച്ചശേഷം മനയോല തൊട്ട് ഒരുക്കം തുടങ്ങുന്നു. ഗുരുവായ കലാമണ്ഡലം വെങ്കിട്ടരാമനാണ് മുഖത്ത് തേക്കുന്നത്. മനയോല അരച്ച് ചായം തയ്യാറാക്കി തേപ്പ് തുടങ്ങുന്നു.

അരയിൽ മെത്തവച്ച് കച്ചകെട്ടി ഉടുത്തുകെട്ട് തുടങ്ങി. ഈ അടുത്തിടെവരെ തുണി കഞ്ഞിമുക്കിയായിരുന്നു ഉടുത്തുകെട്ടാനായി ഉപയോഗിച്ചിരുന്നത്. ഇന്ന് പ്ലാസ്റ്റിക്കുകൾ ആണ് അതിന്‍റെ സ്ഥാനത്ത്. ചുട്ടിതുണി ചെവിപ്പൂവ് ചാമരവും അണിഞ്ഞ് ഉത്തരീയവും കിരീടവും വച്ചാൽ ഒരുക്കം പൂർണമാകുന്നു. കൃത്യം മൂന്ന് മണിക്കൂർ.  ഒരുപാട് പേരുടെ പ്രയത്നത്തിന് അവസാനമാകുന്നു.