വാറണ്ടില്ലാതെ  റെയിഡ് നടത്താനും അറസ്റ്റ് ചെയ്യാനും വനം ഉദ്യോഗസ്ഥര്‍ക്ക്  അമിത അധികാരം നല്‍കുന്ന വിവാദ നിര്‍ദേശം, വനം നിയമ ഭേദഗതില്‍  നിന്ന് ഒഴിവാക്കിയേക്കും. എന്നാല്‍ വനനിയമം ലംഘിക്കുന്നവര്‍ക്കുള്ള പിഴ വര്‍ധിപ്പിച്ചതുള്‍പ്പെടെയുള്ളവ  നിലനിര്‍ത്താനും  തത്വത്തില്‍ ധാരണയായി. തീരുമാനങ്ങള്‍ വനംവകുപ്പ് മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി കൈമാറും.

ബീറ്റ് , സെക്ഷന്‍ വനം ഉദ്യോഗസ്ഥര്‍ക്ക് വാറണ്ടില്ലാതെ സര്‍ച്ച് ചെയ്യാനും അറസ്റ്റ് ചെയ്യാനും അധികാരം നല്‍കുന്ന വകുപ്പിനെതിരെയാണ് ഏറ്റവും കൂടുതല്‍ എതിര്‍പ്പ് ഉയര്‍ന്നിട്ടുള്ളത്. നിയമഭേദഗതിയില്‍ നിന്ന് അത് ഒഴിവാക്കാനാണ് വനം വകുപ്പിന്‍റെ തീരുമാനം. അതേസമയം വനനിയമം ലംഘിക്കുന്നവര്‍ക്കുള്ള പിഴതുക വര്‍ധിപ്പിച്ചത് നിലനിറുത്തും. കൂടാതെ വനത്തില്‍ മാലിന്യം തള്ളുന്നതും ജലാശയങ്ങളില്‍ വിഷം കലര്‍ത്തുന്നതും ഉള്‍പ്പെടെയുള്ളവ ശിക്ഷ അര്‍ഹിക്കുന്ന കുറ്റകത്യങ്ങളാക്കുന്ന വകുപ്പ് നിലനിറുത്തും.

വിവാദ വിഷയങ്ങള്‍ ഒഴിവാക്കുന്നതോടെ ഭരണ മുന്നണിക്കുള്ളില്‍ നിന്നു തന്നെ  നിയമഭേദഗതിക്കെതിരെ ഉയര്‍ന്ന എതിര്‍പ്പിന്‍റെ മൂര്‍ച്ച കുറയുമെന്നാണ് കണക്കുകൂട്ടല്‍. 17ാം തീയതി തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ ഭേദഗതി അവതരിപ്പിക്കാനാവുമോ എന്ന് വ്യക്തമല്ല. അവതരിപ്പിച്ചശേഷം  ബില്ല് സബജക്ട് കമ്മറ്റിക്ക് വിടാനും അംഗങ്ങള്‍ മുന്നോട്ട്  വെച്ച ഭേദഗതികളില്‍ ചിലത് അംഗീകരിക്കാനും ആകും. ഏതായാലും വാശിയോടെ ഭേതഗതി പാസാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കാനിടയില്ല. 

ENGLISH SUMMARY:

No reduction in fines for violating forest laws