ഫോറസ്റ്റ് ഓഫിസ് അടിച്ചു തകര്‍ത്ത കേസില്‍ പി.വി.അന്‍വര്‍ ജയില്‍ മോചിതനായി. മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ സ്വീകരിച്ചു. പിണറായി സര്‍ക്കാരിനെതിരെ യു.ഡി.എഫുമായി കൈകോര്‍ത്ത് പോരാടുമെന്ന് അന്‍വര്‍ പറഞ്ഞു. പിന്തുണച്ച യു.ഡി.എഫ് നേതാക്കള്‍ക്ക് നന്ദി. വി.ഡി.സതീശന്‍ ഒരുഘട്ടത്തിലും തന്നെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും പിണറായി സ്വയം കുഴികുത്തുന്നുവെന്നും അന്‍വര്‍ ജയില്‍മോചിതനായി പറഞ്ഞു.
പൊതുസമൂഹവും മാധ്യമങ്ങളും പാണക്കാട് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങി മുഴുവൻ പേരും ഈ വിഷയത്തിൽ ധാർമിക പിന്തുണ നൽകിയെന്നതാണ് തനിക്ക് ആശ്വാസമായത്. താമരശേരി, ബത്തേരി ബിഷപ്പുമാർ, സി.പി.ജോൺ തുടങ്ങിയവരും പിന്തുണച്ചു. ജാമ്യം കിട്ടിയതിന് ദൈവത്തിന് നന്ദിയെന്നും അൻവർ പറഞ്ഞു.