anwar-against-pinarayi-and-

രാവിലെ ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്ന് പി.വി.അന്‍വർ മാധ്യമങ്ങളോട്. മുഖ്യമന്ത്രിയുടെ മുസ്‌ലിം വിരുദ്ധതയുടെ ഏറ്റവും അവസാനത്തെ തെളിവാണ് തന്റെ അറസ്റ്റെന്നും ആർഎസ്എസ് ആഗ്രഹിക്കുന്നതെന്താണോ അത് നടത്തിക്കൊടുക്കുകയാണ് മുഖ്യമന്ത്രിയെന്നും അൻവര്‍ ആരോപിച്ചു. ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയായി. പി.വി.അന്‍വറിനെ മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കി. രണ്ടുമാസം താൻ ജയിലിൽ കിടന്നാലെങ്കിലും വന്യജീവി ആക്രമണത്തിനെതിരെ സർക്കാർ നടപടിയെടുക്കുമോയെന്ന് പി.വി.അൻവർ, അങ്ങനെയെങ്കിലും മലയോര മേഖലയിലെ മനുഷ്യർക്ക് ആശ്വാസം കിട്ടുമെങ്കിൽ കിട്ടട്ടെയെന്നും എംഎൽഎ. 

 

അതിനിടെ അന്‍വറിന്റെ അറസ്റ്റിനെതിരെ വിവിധ നേതാക്കള്‍ രംഗത്തെതി. രാഷ്ട്രീയപ്രേരിതമായി പൊലീസിനെ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇത്രയും പൊലീസ് സന്നാഹത്തോടെ അറസ്റ്റ് ചെയ്യേണ്ട എന്ത് സാഹചര്യമെന്നും ചെന്നിത്തല ചോദിച്ചു. നിയമം ഏകപക്ഷീയമായിട്ടാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. പി.ഡി.പി.പി ആക്ട് പ്രകാരം പ്രതികളായവര്‍ ക്യാബിനറ്റിലുണ്ടായിട്ടും നടപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. പി.വി.അന്‍വറിനോട് സര്‍ക്കാര്‍ ചെയ്തത് അസാധാരണ നടപടിയെന്ന് ലീഗ് കുറ്റപ്പെടുത്തി.

ഭരണകൂട ഭീകരതയ്ക്കെതിരെ പ്രതിഷേധിക്കണമെന്നു അറസ്റ്റിനു മുന്നേ അൻവർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. മണിയെ ആന ചവിട്ടി കൊന്നതിൽ സ്വാഭാവികമായ പ്രതിഷേധമാണ് നടന്നത്. നിയമത്തിനു വഴങ്ങി ജീവിക്കും, താനൊരു നിയമസഭാ സാമാജികനാണ്. പൊലീസ് നടപടികളിൽ അസ്വാഭാവികതയുണ്ട്. പിണറായിയും ശശിയും തന്നെ കുടുക്കാൻ കാത്തിരിക്കുകയായിരുന്നു. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അൻവർ ആരോപിച്ചു. എന്നാൽ‌ അറസ്റ്റ് ചെയ്യാനുള്ള നടപടിയിൽ ഗൂഢാലോചന ഉണ്ടായിട്ടില്ലെന്ന് വനം മന്ത്രി എ.കെ. ശശീന്ദൻ പറഞ്ഞു.

 
ENGLISH SUMMARY:

PV Anwar against Police and Pinarayi Vijayan and RSS