സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മൂന്നാം ദിനമായ ഇന്ന് കൂടുതൽ ജനപ്രിയ ഇനങ്ങൾ അരങ്ങിൽ. മോണോ ആക്ട്, മിമിക്രി തുടങ്ങിയ ജനകീയ മത്സരങ്ങൾ അരങ്ങിലെത്തുമ്പോൾ ആളൊഴുക്കും സംഘാടകർ പ്രതീക്ഷിക്കുന്നു. അവധിദിനമായ ഇന്നലെ മറ്റുള്ള വേദികളിൽ തിരക്ക് കുറവായിരുന്നത് നിരാശയുണ്ടാക്കിയെങ്കിലും നാടക വേദിയിൽ കാണികൾ കൂടിയത് ആശ്വാസമായി.
രണ്ടാം ദിവസം പൂർത്തിയായപ്പോൾ കഴിഞ്ഞ വർഷത്തെ ചാംപ്യൻമാരായ കണ്ണൂർ 449 പോയിന്റുമായി മുന്നിലാണ്. 448 പോയിന്റുമായി തൃശൂർ രണ്ടാം സ്ഥാനത്ത് തുടരുന്നു. മൂന്നാം സ്ഥാനത്ത് കോഴിക്കോടാണ്. ആദ്യ ദിവസം മൽസരങ്ങൾ രാത്രി വരെ നീണ്ടു പോയെങ്കിലും , രണ്ടാം ദിവസം മൽസരങ്ങൾ കൃത്യമായി അവസാനിച്ചു. നാടകം മൽസരം രാത്രി പത്ത് മണി വരെ നീണ്ടു പോയി.