ക്വാറിയില്‍ പാറ പൊട്ടിക്കുന്നതിനിടെ കല്ല് തെറിച്ച് വീണ് ഗര്‍ഭിണിക്ക് പരുക്ക്. കോഴിക്കോട് –മലപ്പുറം ജില്ലാ അതിര്‍ത്തിയായ വാലില്ലാപ്പുഴയിലാണ് സംഭവം. വീടിനുള്ളില്‍ കിടന്നുറങ്ങിയ ഫര്‍ബിനയ്ക്കാണ് പരുക്കേറ്റത്. ഫര്‍ബീനയെ അരീക്കോട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ക്വാറിയില്‍ നിന്നും തെറിച്ചുവന്ന പാറക്കഷ്ണം ഫര്‍ബീനയുടെ കാലില്‍ വീഴുകയായിരുന്നു. ഒരുമാസം മുമ്പും സമാനസംഭവം ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം.