വയനാട് ആത്മഹത്യ ചെയ്ത ഡി.സി.സി ട്രഷറര്‍ എന്‍.എം.വിജയന്‍റെ കത്തില്‍ ഐ.സി.ബാലകൃഷ്ണനെതിരെ പരാമര്‍ശം. നിയമനത്തിനെന്ന പേരില്‍ പണംവാങ്ങിയത് എം.എല്‍.എയാണെന്ന് കത്തില്‍ പറയുന്നു.. കെപിസിസി പ്രസിഡന്റ കെ. സുധാകരന് എന്‍.എം.വിജയന്‍ എഴുതിയ കത്ത് മനോരമ ന്യൂസിന് ലഭിച്ചു. വലിയ ബാധ്യതകള്‍ ഉണ്ടായിട്ടും തന്നെ ആരും തിരിഞ്ഞുനോക്കിയില്ലെന്നും കത്തില്‍ പറയുന്നു.
അതേസമയം, ഏതന്വേഷണവും നേരിടാന്‍ തയാറാണെന്ന് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. എല്ലാം പരിശോധിക്കട്ടെ. കെ.സുധാകരന് വിജയന്‍ കത്തെഴുതിയെങ്കില്‍ അതും അന്വേഷിക്കണം. എന്‍റെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് വിജിലന്‍സിന് അന്വേഷിക്കാമെന്നും ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ മനോരമ ന്യൂസിനോട് പറഞ്ഞു.