nm-vijayan-note
  • കൈയക്ഷരം വിജയന്‍റേതെന്ന് ഉറപ്പിക്കാന്‍ പൊലീസ്
  • കുറിപ്പ് വ്യാജമെന്ന് ഐ.സി.ബാലകൃഷ്ണനും എന്‍.ഡി.അപ്പച്ചനും
  • ബാധ്യത കൂടിയപ്പോള്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് കുറിപ്പില്‍

വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ ആത്മഹത്യ കുറിപ്പിൽ അന്വേഷണം ശക്തമാക്കാനൊരുങ്ങി പൊലീസ്. ശാസ്ത്രീയ പഠനം നടത്തി കുറിപ്പ് വിജയൻ എഴുതിയതാണോ എന്ന് ഉറപ്പിക്കും. ആത്മഹത്യാക്കുറിപ്പ് വ്യാജമാണെന്നാണ് ഡിസിസി പ്രസിഡന്‍റ് എൻ.ഡി.അപ്പച്ചന്റെയും ബത്തേരി എംഎൽഎ ഐ.സി.ബാലകൃഷ്ണന്റേയും വിശദീകരണം. കുറിപ്പ് എൻ.എം.വിജയൻ എഴുതിയതാണെന്നുറപ്പിച്ചാൽ നേതാക്കൾക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റമടക്കം ചുമത്തും. കത്തിൽ പരാമർശിച്ചവരെ ചോദ്യം ചെയ്യും.  

 

ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിജിലൻസ് ഡിവൈഎസ്പി ഷാജി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ്  ആത്മഹത്യയെപ്പറ്റിയും വിജയന്റെ സാമ്പത്തിക ഇടപാടുകളെപ്പറ്റിയും അന്വേഷിക്കുന്നത്. അതേസമയം പുറത്തുവന്ന കുറിപ്പിന് പിന്നിൽ പാര്‍ട്ടിക്കുള്ളില്‍ ഐ.സി.ബാലകൃഷ്ണനോട് എതിർപ്പുള്ള സംഘവും നിയമന ആഴിമതിയിൽ നേരത്തെ പാർട്ടി നടപടിയെടുത്തവരുമാണെന്ന ചർച്ചയും സജീവമായിട്ടുണ്ട്. Also Read: കത്തില്‍ പേര് വ്യാജമായി എഴുതിയെന്ന് എംഎല്‍എ

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായിയാണ് ഡിസിസി ‌ട്രഷറര്‍ ആത്മഹത്യയ്ക്ക് മുന്‍പെഴുതിയ കത്തുകള്‍ പുറത്തായത്. നിയമനത്തിനെന്ന പേരില്‍ പണംവാങ്ങിയത് ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എ ആണെന്നും, ബാധ്യത കുമിഞ്ഞപ്പോള്‍ ആരും തന്നെ തിരിഞ്ഞുനോക്കിയില്ലെന്നും കത്തില്‍ വിജയന്‍ എഴുതുന്നു. മൂന്ന് ഡി.സി.സി പ്രസിഡന്റുമാര്‍ പണം പങ്കിടുന്നതിലെ തര്‍ക്കമാണ് എല്ലാത്തിനും കാരണം. ഐ.സി ബാലകൃഷ്ണൻ എം.എല്‍.എയുടെ നിർദ്ദേശപ്രകാരം 7 ലക്ഷം രൂപ വാങ്ങി നൽകിയെന്നും കത്തിലുണ്ട്. 2 ലക്ഷം രൂപ മാത്രമാണ് ഐ.സി തിരികെ നൽകിയത്. ബാക്കി 5 ലക്ഷം രൂപ തന്റെ ബാധ്യതയായി. എൻ.ഡി.അപ്പച്ചൻ വാങ്ങിയ 10 ലക്ഷത്തിന് താൻ പണയാധാരം നൽകേണ്ടി വന്നു. അത് കോടതിയിൽ കേസായി. നിയമനങ്ങൾ റദ്ദാക്കിയതോടെ പണം തിരിച്ചു നൽകാൻ ലോണെടുത്തു. അത് ഇപ്പോൾ 65 ലക്ഷത്തിന്‍റെ ബാധ്യതയായി എന്നതടക്കമുള്ള വിവരങ്ങളാണ് കത്തില്‍ വിശദീകരിക്കുന്നത്.

ENGLISH SUMMARY:

The police are about to intensify the investigation into the suicide note of Wayanad DCC Treasurer N.M. Vijayan. A scientific study will confirm whether the note was written by Vijayan.