u-prathibha-son-case

TOPICS COVERED

തന്‍റെ മകന്‍റെ കേസില്‍ ന്യായീകരണത്തിനില്ലെന്ന് യു.പ്രതിഭ എംഎല്‍എ. ഒരു കൂട്ടം ചെറുപ്പക്കാര്‍ക്ക് പറ്റിയ തെറ്റാണ്, അതിനെ ന്യായീകരിക്കുന്നില്ല. പാര്‍ട്ടിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്ന്  ആഗ്രഹിച്ചെന്നും യു.പ്രതിഭ പറഞ്ഞു. നന്മതിന്മകളുടെ ഭാഗമാണ് പൊതുസമൂഹം; ആ സമൂഹത്തിന്‍റെ ഭാഗമാണ് തന്‍റെ മകനും. ഇല്ലാത്ത കാര്യം പറഞ്ഞതാണ് അമ്മ എന്ന നിലയില്‍ തന്നെ ചൊടിപ്പിച്ചതെന്നും യു.പ്രതിഭ വ്യക്തമാക്കി. കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമാണ് യു.പ്രതിഭയുടെ മകന്‍ കനിവിനും സംഘത്തിനുമെതിരെ കേസെടുത്തത്.

 
ENGLISH SUMMARY:

U. Pratibha MLA addresses the cannabis case involving her son, emphasizing that she does not condone his actions and wishes the party remains uninvolved.