boby-custody-new

സ്ത്രീത്വത്തെ അപമാനിച്ചെന്ന നടി ഹണി റോസിന്‍റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍. വയനാട്ടില്‍ നിന്നാണ് കൊച്ചി പൊലീസ് ബോബിയെ കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂരില്‍ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ബോബി പിടിയിലായത്. യാത്ര റദ്ദാക്കിയാണ് വയനാട്ടില്‍ കഴിഞ്ഞത്. കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിലെ പൊലീസ് വയനാട് എ.ആര്‍.ക്യാംപിലെത്തിച്ചു. ഇവിടെ നിന്നും കൊച്ചിയിലെത്തിച്ച് വൈകാതെ ചോദ്യം ചെയ്യും. ലൈംഗിക അതിക്രമത്തിന്  ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ വകുപ്പും ബോബിക്കെതിരെ ചുമത്തിയിട്ടുണ്ട്. തനിക്കെതിരെയും മറ്റ് സ്ത്രീകള്‍ക്കെതിരെയും അശ്ലീല പരാമര്‍ശം നടത്തുന്ന വിഡിയോ തെളിവുകൾ സഹിതമാണ് താരം പരാതി നൽകിയത്.

 

അതിനിടെ പരാതിക്കാരിയായ ഹണി റോസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ വിളിച്ചു. ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി. താന്‍ നല്‍കിയ പരാതിയില്‍ വേഗത്തില്‍ നടപടിയുണ്ടായത് ആശ്വാസകരമെന്ന് ഹണിറോസ് മനോരമന്യൂസിനോട് പ്രതികരിച്ചു. ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥയ്ക്ക് മാറ്റം വരുമെന്ന് ഉറപ്പായെന്നും അവര്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

Bobby Chemmannur has been taken into custody following actress Honey Rose's complaint of insulting womanhood. The Kochi police detained Bobby from Wayanad.