ബോബി ചെമ്മണ്ണൂര്‍ ജയിലിലായതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി ഗോപി സുന്ദര്‍. സോഷ്യല്‍ മീഡിയ വഴിയുള്ള ആക്രമണങ്ങള്‍ക്ക് വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഗോപി സുന്ദര്‍ പോസ്റ്റില്‍ പറയുന്നു. അഭിപ്രായങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുമ്പോള്‍ ചിന്തിക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്.
‘സോഷ്യല്‍ മീഡിയ വഴിയുള്ള വ്യക്തിപരമായ ആക്രമണങ്ങള്‍ക്ക് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാം. സൈബര്‍ ഭീഷണിപ്പെടുത്തല്‍, ഉപദ്രവിക്കല്‍ തുടങ്ങിയുള്ള പല അധികാരപരിധികളിലും ഇത് ഒരു കുറ്റകൃത്യമായി മാറിയേക്കാം. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഓഫ്‌ലൈനായും ഓണ്‍ലൈനായും പോസ്റ്റ് ചെയ്യുമ്പോള്‍ ചിന്തിക്കണം. മറ്റുള്ളവരോട് ബഹുമാനത്തോടെയും ദയയോടെയും പെരുമാറുക. സുരക്ഷിതരായിരിക്കു. പോസിറ്റിവ് ഡിജിറ്റല്‍ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കൂ. ഒരു പണി വരുന്നുണ്ട് അവറാച്ചാ’ – ഗോപി സുന്ദര്‍ പറയുന്നു.