വാളയാര്‍ പെണ്‍കുട്ടികളുടെ മരണം അന്വേഷിക്കുന്ന സി.ബി.ഐയില്‍ വിശ്വാസമില്ലെന്ന് കുട്ടികളുടെ അമ്മ. ആരെയോ സംരക്ഷിക്കാനാണ് സിബിഐയുടെ ശ്രമം. യഥാര്‍ഥ പ്രതികളെ കണ്ടെത്താനാകാത്തതിനാലാണ് മാതാപിതാക്കളെ പ്രതിയാക്കിയത്. സമരവുമായി മുന്നോട്ടെന്നും കുട്ടികളുടെ അമ്മ പറഞ്ഞു.
ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുടെ മാതാപിതാക്കളെ സി.ബി.ഐ പ്രതിചേര്‍ത്തു. ഇരുവര്‍ക്കുമെതിരെ ബലാല്‍സംഗ പ്രേരണാക്കുറ്റം ചുമത്തി. പോക്സോ, ഐ.പി.സി വകുപ്പുകളാണ് ചുമത്തിയത്. കുറ്റപത്രം എറണാകുളം സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചു.
കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് വാളയാര്‍ നീതി സമരസമിതി കണ്‍വീനര്‍ വി.എം.മാര്‍സന്‍ പറഞ്ഞു. പൊലീസില്‍ പരാതി നല്‍കാന്‍ വൈകിയെന്ന കാരണം പറഞ്ഞ് മാതാപിതാക്കള്‍ക്കെതിരെ പ്രേരണാക്കുറ്റം ചുമത്താന്‍ സി.ബി.ഐക്ക് മാത്രമേ കഴിയുവെന്ന് സി.ആര്‍.നീലകണ്ഠനും പ്രതികരിച്ചു.